കൊച്ചി: ഇടതുപാര്‍ട്ടിക്ക് കോടതിയും പോലീസ് സ്റ്റേഷനും ഉണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ  എം സി ജോസഫൈനെ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

ജുഡീഷ്യല്‍ പദവിയിലിരുന്ന് വിവാദ പ്രസ്തവന നടത്തിയ ജോസഫൈനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നതടക്കമുള്ള ആവശ്യവുമായാണ് ഹര്‍ജി. ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഹര്‍ജിക്കാര്‍ ഇന്ന് പറഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. ചീഫ് ജസ്റ്റിസ് എം മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.