Asianet News MalayalamAsianet News Malayalam

'ഈന്തപ്പഴ വിതരണത്തിൽ ജലീലിനെതിരെ അന്വേഷണം വേണം', ഹ‍ർജി കോടതിയിൽ

യുഎഇ കോണ്‍സുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നാണ് ഹർ‍ജിയിലെ ആരോപണം. 

plea seeks inquiry against minister kt jaleel in uae consulate dates distribution
Author
Kochi, First Published Nov 2, 2020, 8:52 AM IST

തിരുവനന്തപുരം: ഈന്തപ്പഴ വിതരണത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. യുഎഇ കോണ്‍സുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നാണ് ഹർ‍ജിയിലെ ആരോപണം.

കണ്‍സ്യൂമർ‌ ഫെഡിൽ സഹായത്തോടെയാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തതിനാൽ കണ്‍സ്യൂമർ ഫെഡ് അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് ഹ‍ർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഹൃദേശ് ആണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.

Follow Us:
Download App:
  • android
  • ios