Asianet News MalayalamAsianet News Malayalam

മഴക്കെടുതി, സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

plus one exam and university exams postponed due to rain induced landslides, floods in kerala
Author
Thiruvananthapuram, First Published Oct 17, 2021, 6:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

സർവകാശാലകൾ പരീക്ഷ മാറ്റിവെച്ചു

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വിവിധ സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് അറിയിച്ചു.  മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ എംജി യൂണിവേഴ്സിറ്റിയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. 

കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 18) ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. ആരോഗ്യ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 23 ആയി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം

Follow Us:
Download App:
  • android
  • ios