Asianet News MalayalamAsianet News Malayalam

ഹയർസെക്കൻഡറി സീറ്റുകളുടെ കുറവ്; എം എസ് എഫ് സമരത്തിലേക്ക്, ജൂൺ 5 ന് വിദ്യാർത്ഥി സമര സംഗമം

വി. കാർത്തികേയൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടണമെന്നും അധിക ബാച്ച് ഉൾപ്പടെയുള്ള ശുപാർശകൾ ഉടൻ നടപ്പാക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.

plus one seat shortage MSF move to strike nbu
Author
First Published Jun 1, 2023, 12:24 PM IST

കോഴിക്കോട്: ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവിനെതിരെ എം എസ് എഫ് സമരത്തിലേക്ക്. ജൂൺ അഞ്ചിന് കോഴിക്കോട് വിദ്യാർത്ഥി സമര സംഗമം നടത്തും. പഞ്ചായത്ത്, മുൻസിപ്പൽ തലത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം എസ് എഫ് അറിയിച്ചു. പ്ലസ് വൺ സീറ്റ് അടിയന്തിരമായി പരിഹരിക്കണമെന്നാണ് എം എസ് എഫിന്റെ ആവശ്യം. വി. കാർത്തികേയൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടണമെന്നും അധിക ബാച്ച് ഉൾപ്പടെയുള്ള ശുപാർശകൾ ഉടൻ നടപ്പാക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. മലബാറിലെ വിദ്യാർത്ഥികളോട് സര്‍ക്കാര്‍ ക്രൂരത കാട്ടുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം.

ഈ അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടി അറിയിച്ചിരുന്നു. സീറ്റ് പ്രശ്നം രൂക്ഷമായ മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. 

Also Read: 7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി, മൂന്ന് ജില്ലകളിൽ എയ്ഡഡ് വിഭാഗത്തിലും സീറ്റ് വർധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം 

Follow Us:
Download App:
  • android
  • ios