തിരുവനന്തപുരം: സ്കൂളിൽ ഇൻസെർട്ട് ചെയ്ത് വന്നതിന് പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർത്ഥികൾ തല്ലിയതായി പരാതി. തിരുവനന്തപുരം നെടുവേലി ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. 

സ്കൂളിലെ സുരക്ഷാജീവനക്കാരൻ നോക്കി നിൽക്കേ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് വിദ്യാർത്ഥി പൊലീസിനും സ്കൂൾ അധികൃതർക്കും നൽകിയിരിക്കുന്ന പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 

ആരോപണവിധേയരായ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ സസ്പെൻന്റ് ചെയ്തു. പി ടി എ യോഗം ചേർന്ന് അടുത്ത നടപടി ആലോചിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മർദ്ദനമേറ്റ വിദ്യാർത്ഥി സ്വകാര്യആശുപത്രിയിൽ ചികിസ്തയിലാണ്.