കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് അധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറിയത്...

കൊച്ചി : തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. അധ്യാപകൻ കിരണിനെ നാഗർകോവിലിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. നവംബർ 16നാണ് ഇയാൾ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം നടത്തിയത്. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് അധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് കിരൺ. കുട്ടിക്കെതിരായ അതിക്രമം കൃത്യസമയത്ത് പൊലീസിൽ അറിയിക്കാത്തതിന് മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : വിറക് ചോദിച്ച് വീട്ടിലെത്തി, ആളില്ലെന്ന് കണ്ട് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കീഴടങ്ങി