കോഴിക്കോട്: കണ്ണൂർ അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴ ആരോപണത്തിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. എല്ലാ വിവരങ്ങളും രേഖകളും ഇഡിക്ക് കൈമാറിയതായി കെ എം ഷാജി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നുമാണ് ഷാജിയുടെ വിശദീകരണം.

ഇന്നലെ പതിനൊന്നര മണിക്കൂറാണ് ഷാജിയെ ഇഡി ചോദ്യം ചെയ്തത്. കോഴിക്കോട് മാലൂർക്കുന്നിലെ വീട് നിർമ്മാണത്തിന് ഭാര്യ വീട്ടിൽ നിന്ന് പണം നൽകിയെന്ന് ഷാജി ഇഡിയെ അറിയിച്ചു. രണ്ട് വാഹനങ്ങൾ വിറ്റ പണവും വീട് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തിയെന്നും മൊഴിയിൽ പറയുന്നു. 

Read more at: വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചത് വാഹനം വിറ്റതിന്‍റെയും ഭാര്യവീട്ടില്‍ നിന്ന് ലഭിച്ച പണവും: കെ എം ഷാജി

കൽപറ്റയിലെ സ്വർണ്ണക്കടയിൽ പങ്കാളിത്തം ഉണ്ടായിരുന്നു, ജനപ്രതിനിധി ആയ ശേഷം പങ്കാളിത്തം ഒഴിഞ്ഞുവെന്നും ഈ പണവും വായ്പയെടുത്ത പത്ത് ലക്ഷം രൂപയും വീട് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തിയെന്നും ഷാജിയുടെ മൊഴിയിൽ പറയുന്നു. മറ്റ് സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇഡി ചോദിച്ചറിഞ്ഞു.

ചൊവ്വാഴ്ച 14 മണിക്കൂറാണ് കെ എം ഷാജിയെ ചോദ്യം ചെയ്തത്. നേരത്തെ അദ്ദേഹത്തിന്റെ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.

Read more at:  കെ എം ഷാജിയെ ചോദ്യം ചെയ്തത് 14 മണിക്കൂര്‍, ബുധനാഴ്ചയും വിളിപ്പിച്ചു ...