Asianet News MalayalamAsianet News Malayalam

കേരള ജനതക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവ്, വിഎസിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി 

ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

pm narendra modis greeting to vs achuthanandan on his 100 th birthday apn
Author
First Published Oct 20, 2023, 6:09 PM IST

ദില്ലി : സിപിഎമ്മിന്റെ മുതിർന്ന നേതാവും, മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് നൂറാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിഎസിനും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഒപ്പമുള്ള ചിത്രവും മോദി ട്വീറ്റ് ചെയ്തു.  

വിഎസിന്‍റെ വീട്ടിലെത്തി പിണറായി വിജയന്‍, പിറന്നാള്‍ ആശംസ അറിയിച്ച് മടങ്ങി

പ്രധാനമന്ത്രി മലയാളത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം 

നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻജി ക്ക് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ. 

 

Follow Us:
Download App:
  • android
  • ios