പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിവാദ വ്യവസ്ഥകളിൽ വീണ്ടും ചർച്ച ആകാമെന്ന നിലപാട് മുന്നോട്ട് വെയ്ക്കും.ചർച്ച ചെയ്യുമെന്ന് പറഞ്ഞ എംഎ ബേബിയും കയ്യൊഴിഞ്ഞതിൽ സിപിഐ കടുത്ത അമർത്തിലാണ്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിവാദ വ്യവസ്ഥകളിൽ വീണ്ടും ചർച്ച ആകാമെന്ന നിലപാട് മുന്നോട്ട് വെയ്ക്കും. വ്യവസ്ഥകൾ പരിശോധിക്കാനുള്ള സമിതിയിൽ സിപിഐ മന്ത്രിമാരെ വെയ്ക്കാമെന്നും നിർദേശിക്കും. അതേസമയം, കരാറിൽ ഒപ്പിട്ടതിനാൽ തന്നെ ഈ മൂന്നു നിര്‍ദേശങ്ങള്‍ക്കും സാധുതയില്ല. സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പേരിനൊരു നിര്‍ദേശമാണിതെന്നതാണ് വിലയിരുത്തൽ. ചർച്ച ചെയ്യുമെന്ന് പറഞ്ഞ എംഎ ബേബിയും കയ്യൊഴിഞ്ഞതിൽ സിപിഐയ്ക്ക് കടുത്ത അമർഷമുണ്ട്. ചര്‍ച്ച ചെയ്യുമെന്ന് ആദ്യം പറഞ്ഞ എംഎ ബേബി ഇടപെടാതെ നിലപാട് മാറ്റിയതിനാലാണ് അതൃപ്തി. പേരിനൊരു സമവായം പാടില്ലെന്നാണ് ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തർക്കം മുറുകുന്നതിനിടെ നിർണായക സിപിഐ എക്സിക്യൂട്ടീവ് നാളെ നടക്കും.



