കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലേക്ക് മുഈന്‍ അലി തങ്ങൾ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കൾ നൽകിയ വിശദീകരണം. 

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ മുഈനലിക്ക് ഹൈദരലി തങ്ങള്‍ ചുമതല നല്‍കിയിരുന്നതായി ലീ​ഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബാധ്യത തീര്‍ക്കാന്‍ മുഈനലിക്ക് ഒരു മാസത്തെ സമയം നല്‍കുക ആയിരുന്നു. ഇതിന്‍റെ കാലാവധി ഏപ്രില്‍ അഞ്ചിന് അവസാനിച്ചെന്നും പിഎംഎ സലാം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരലി തങ്ങളുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പിഎംഎ സലാമിന്‍റെ വിശദീകരണം. 

കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങൾ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കൾ നൽകിയ വിശദീകരണം. എന്നാൽ മാർച്ച് മാസത്തിൽ തന്നെ ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരലി തങ്ങൾ കത്ത് നൽകിയിരുന്നു. ചന്ദ്രിക മാനേജർ സമീറുമായി ആലോചിച്ച് പ്രശ്നങ്ങൾ മുഈന്‍ അലി പരിഹരിക്കുമെന്നാണ് കത്തിൽ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.