തൃശ്ശൂ‍ർ: പോക്സോ കേസിൽ പ്രതിയായ ആൾ കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂർ സ്വദേശിയായ ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. 

പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബാദുഷായെ ഇന്ന് രാവിലെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. ബാദുഷയ്ക്ക് വേണ്ടി കൊല്ലം ജില്ലയിൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. 

കൊവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്ത് പല ഭാഗത്തും കുറ്റവാളികൾ രക്ഷപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷ്  കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും മൂന്ന് വട്ടമാണ് രക്ഷപ്പെട്ടത്.