Asianet News MalayalamAsianet News Malayalam

സ്നാപ് ചാറ്റ് വഴി പരിചയം, 14 കാരിയെ 6 മാസം പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ഞായറാഴ്ച രാത്രി പരിയാരം എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്

Pocso case kannur 24 year old man arrested by police kgn
Author
First Published Oct 16, 2023, 8:59 PM IST

കണ്ണൂർ: ചെറുകുന്നിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പൂങ്കാവിലെ ഇസ്മയിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവിന്‍റെ ഫോണിലാണ് കുട്ടി സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നത്. ഇസ്മായിലിന് 24 വയസാണ് പ്രായം. ഞായറാഴ്ച രാത്രി പരിയാരം എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios