കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധാകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ പ്രശസ്തനാണ്. മികച്ച അധ്യാപകനുമായിരുന്നു. സംസ്കാരം നാളെ നടക്കും. ആലപ്പുഴ സ്വദേശിയായ ആര്‍ മോഹന്‍ ദീര്‍ഘകാലമായി കോഴിക്കോടാണ് താമസം.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News