മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക, പൊതുപരിപാടികളില്‍ ഇരുപതിലേറെപേര്‍ പങ്കെടുക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയെല്ലാം കുറ്റകരമായിരിക്കും. 

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്തു. പകര്‍ച്ചവ്യാധി നിയമപ്രകാരമുളള കേസുകളില്‍ പിഴ ഇനി കോടതി തീരുമാനിക്കേണ്ട. പൊലീസിന് അതത് സ്ഥലങ്ങളില്‍ വച്ച് തന്നെ പിഴ ഈടാക്കാം. മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക, പൊതുപരിപാടികളില്‍ ഇരുപതിലേറെപേര്‍ പങ്കെടുക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയെല്ലാം കുറ്റകരമായിരിക്കും. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും ഉത്തരവിന് പ്രാബല്യം.