കോട്ടയം: ഈരാറ്റുപേട്ടയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസിനെ കൗൺസിലര്‍ അനസിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. അകാരണമായിട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് എന്നാരോപിച്ചാണ് അനസ് പൊലീസിനെ തടഞ്ഞത്. എന്നാല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അനസിനെ പൊലീസ് തള്ളിമാറ്റുകയും അനസ് വീഴുകയും ചെയ്തു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഉച്ചയോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചെന്നാരോപിച്ച് കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.