കോടതിയിലെത്തുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും, ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. 

തിരുവനന്തപുരം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇരയുടെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയ പ്രതി വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് വാളിക്കോട് സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. ജൂൺ 11ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കോടതിയിലെത്തുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും, ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. കുടുംബം പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഏപ്രിൽ നാലിനാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.