തിരുവനന്തപുരം: സിനിമാ താരം കൃഷ്ണകുമാറിന്‍റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഫസിൽ ഉൾ അക്ബറിനെയാണ് പൊലീസ് പിടികൂടിയത്. വീടിന്‍റെ ഗേറ്റ് ചാടിക്കടന്ന ഇയാൾ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ കൃഷ്ണകുമാർ പൊലീസിൽ അറിയിക്കുകയും വട്ടിയൂർക്കാവ് പൊലീസെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു.