കണ്ണൂര്‍: പാനൂരില്‍ സ്‍കൂള്‍ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പദ്‍മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നാണ് പദ്‍മരാജനെ പൊലീസ് പിടികൂടിയത്. ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‍തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം കിട്ടിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‍കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ അധ്യാപകന്‍ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിയുകയും ചെയ്‍തിരുന്നു. പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

Read More: പാനൂരിലെ പോക്സോ കേസ്: പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് പി.ജയരാജൻ

അധ്യാപകനെതിരെ പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതിയായ പദ്മരാജന്‍ പലസമയത്തായി  കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ബാത്ത് റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി ക്ലാസിലേക്ക് വന്നത്. മറ്റുടീച്ചര്‍മാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കൂടിയാണ് പദ്മരാജന്‍. 

Read More: ബിജെപി നേതാവായ അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത് കണ്ടെന്ന് തുറന്നു പറഞ്ഞ് സഹപാഠി