Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ്; മുഖ്യപ്രതി കീഴടങ്ങി, നിര്‍ണായക അറസ്റ്റ്

നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

police arrested prime suspect  on Trivandrum corporation tax fraud case
Author
Trivandrum, First Published Oct 26, 2021, 8:39 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ trivandrum corporation)  നികുതിവെട്ടിപ്പിൽ പ്രധാന പ്രതി പിടിയിൽ. നേമം സോണൽ ഡിവിഷൻ സൂപ്രണ്ട് എസ് ശാന്തിയെയാണ്  (s santhi)  അറസ്റ്റ് ചെയ്തത്. നികുതിവെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ശാന്തി ഒളിവിൽ പോയിരുന്നു. ഇന്ന് പുലർച്ചെ ശാന്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍. 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണൽ ഓഫീസിൽ കണ്ടെത്തിയത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.

നേമം സോണിലെ ക്ലർക്ക് സുനിതയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നികുതിവെട്ടിപ്പിൽ ഇത് നാലാമെത്ത അറസ്റ്റാണ്. നികിതിവെട്ടിപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലർമാർ നഗരസഭയിൽ നിരാഹാര സമരം നടത്തുകയാണ്.  തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
 

 

Follow Us:
Download App:
  • android
  • ios