കോഴിക്കോട്: കോഴിക്കോട്ട് മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്ച കോഴിക്കോട്ട് നഗരത്തില്‍ വെച്ചായിരുന്നു കര്‍ച്ച. തലശ്ശേരിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ് ഇവര്‍. സിഒടി നസീര്‍ വധശ്രമക്കേസ് പ്രതി റോഷന്‍  രാജേന്ദ്രനും സംഘത്തിലുണ്ട്. ഇയാള്‍ ഒളിവിലാണ്.