മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെപിഎം റിയാസിനാണ് മര്‍ദ്ദനമേറ്റത്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടറാണ് റിയാസ്. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദാണ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.

മലപ്പുറം: മലപ്പുറത്ത് പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവിന് പൊലീസ് മര്‍ദ്ദനം. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെപിഎം റിയാസിനാണ് മര്‍ദ്ദനമേറ്റത്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടറാണ് റിയാസ്. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദാണ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.

പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി.