വസ്ത്രശാലയുടെ ഉടമ ഒളിവിൽ പോയതായും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. 

പത്തനംതിട്ട: അടൂരിൽ വാടക കെട്ടിട്ടവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെട്ട പൊലീസുകാർക്ക് മർദ്ദനം. അടൂരിലെ സ്വകാര്യ വസ്ത്രശാലയിലെ ജീവനക്കാരാണ് പൊലീസിനെ മർദ്ദിച്ചത്. സംഭവത്തിൽ വസ്ത്രശാല ജീവനക്കാരായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാടക കെട്ടിട്ടത്തിൽ പ്രവർത്തിക്കുന്ന വസ്ത്രശാല ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസിന് പരാതി ലഭിച്ചത്. ഇതേ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പൊലീസുകാർക്ക് പരിക്കേൽക്കുകയായിരുന്നു. വസ്ത്രശാലയുടെ ഉടമ ഒളിവിൽ പോയതായും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. ജീവനക്കാരുടെ മർദ്ദനമേറ്റ എഎസ്ഐ അജി, കോൺസ്റ്റബിൾ പ്രമോദ് എന്നിവ‍ർ ചികിത്സയിൽ തുടരുകയാണ്.