Asianet News MalayalamAsianet News Malayalam

എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ചേർപ്പ് - തൃപ്രയാർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയിടത്ത് യൂത്ത് കോണ്‍ഗ്രസ് ചാണകവെള്ളം തളിച്ച് കഴുകിയിരുന്നു.

police booked case against youth congress on Geetha gopi mla complaint
Author
Thrissur, First Published Jul 28, 2019, 6:15 PM IST

തൃശ്ശൂര്‍: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചെന്ന നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ്. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ് എടുത്തതെന്ന് ചേര്‍പ്പ് പൊലീസ് അറിയിച്ചു.

ചേർപ്പ് - തൃപ്രയാർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇത് സമര നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ,എംഎല്‍എ കുത്തിയിരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ച് കഴുകിയിരുന്നു. 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട തന്നെ  ജാതീയമായി അധിക്ഷേപിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചെയ്തതെന്നാണ് എംഎല്‍എ ചേര്‍പ്പ് പൊലീസിന് നൽകിയ  പരാതി. നിയമസഭാംഗത്തോടു പോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും പരാതിയിൽ ചോദിക്കുന്നു. എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios