തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി. പൊലീസ് റൈഫിളിലെ വെടിയുണ്ടയാണ് കണ്ടെത്തിയത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. വഴിയരികിൽ വെടിയുണ്ട കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

കൊവിഡ് ഭേദമായ ആൾക്ക് വീണ്ടും രോ​ഗം; ദില്ലിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഉപയോഗിച്ച വെടിയുണ്ട അല്ലെന്നും വെടിയുണ്ട എങ്ങനെ എത്തിയെന്ന കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാകും അന്വേഷണം നടക്കുക.

സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിച്ച് നിയമമന്ത്രി എ കെ ബാലൻ