പാലക്കാട്: സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിച്ച് നിയമമന്ത്രി എ കെ ബാലൻ. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് എ കെ ബാലൻ ആരോപിച്ചു. ഇടപാടിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും, സ്പ്രിംക്ലർ ഇടപാട് ഐടി വകുപ്പ് മാത്രം തീരുമാനിച്ചാൽ മതിയെന്നും എ കെ ബാലൻ  പറഞ്ഞു. 

 

ഡാറ്റാ ചോർച്ചയുണ്ടായാൽ ഉത്തരവാദി ഐടി സെക്രട്ടറി മാത്രമാണെന്നും, റിസ് എടുത്തവർക്കല്ലെ ഉത്തരവാദിത്വമെന്നും എ കെ ബാലൻ പറയുന്നു. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും നിയമമന്ത്രി നിലപാടെടുത്തു. എല്ലാ ഫയലും നിയമ വകുപ്പിൽ തരേണ്ടെന്നു വിശദീകരിച്ച നിയമമന്ത്രി ഐടി വകുപ്പിന് തോന്നിയാൽ മാത്രം നിയമ വകുപ്പിന് കൈമാറിയാൽ മതിയെന്നും ന്യായീകരിച്ചു. 

കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യാൻ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് കരാര്‍ നൽകുമ്പോൾ നിയമോപദേശം തേടിയിരുന്നില്ലെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞിരുന്നു. സ്വന്തം റിസ്കിലാണ് കരാറുമായി മുന്നോട്ട് പോയതെന്നും. ഇതിനുള്ള വിവേചന അധികാരം ഉണ്ടെന്നുമായിരുന്നു ഐടി സെക്രട്ടറിയുടെ വിശദീകരണം. സേവനം പൂര്‍ണ്ണമായും സൗജന്യം ആണെന്നും ഡാറ്റായുടെ സ്വകാര്യത സംബന്ധിച്ച് ഒരു സംശയവും ഇല്ലായിരുന്നു എന്നുമാണ് പോയിൻ്റ് ബ്ലാങ്കിൽ ഐ ടി സെക്രട്ടറി പഞ്ഞത്. 

Read more at: സ്പ്രിംക്ലര്‍ കരാര്‍ സ്വന്തം റിസ്കിൽ; നിയമോപദേശം തേടിയിരുന്നില്ലെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍ ...
 

അഭിമുഖത്തിന്‍റെ പൂർണ്ണ രൂപം.