കെപിസിസി പ്രസിഡന്റ് കെ സുധാകരന് വേണ്ടിയടക്കം നിരവധി കേസുകളിൽ കോൺഗ്രസിനായി ചന്ദ്രശേഖരൻ കോടതിയിൽ ഹാജരായിട്ടുണ്ട്.

കൊച്ചി : സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തത്. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ചന്ദ്രശേഖരൻ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് വേണ്ടിയടക്കം നിരവധി കേസുകളിൽ കോൺഗ്രസിനായി ചന്ദ്രശേഖരൻ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇയാൾക്ക് പുറമേ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു അടക്കം 7 പേര്‍ക്കെതിരെയാണ് പൊലീസിൽ നടി പരാതി നൽകിയത്. ഇതിൽ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

നടിയുടെ ലൈംഗിക പീഡന പരാതി: മുകേഷിനെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി

YouTube video player