കൊച്ചി: കൊവിഡ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബെന്നി ബെഹനാൻ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. കൊച്ചിയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ ധർണയിൽ സാമൂഹിക അകലം പാലിക്കാത്തതെ പങ്കെടുത്തെന്ന് കാണിച്ചാണ് നടപടി. ബെന്നി ബെഹനാൻ എംപിക്കൊപ്പം ടി ജെ വിനോദ്, അനൂപ്‌ ജേക്കബ്, അൻവർ സാദത്ത് എന്നീ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 50 തിൽ അധികം പേർ പ്രതിഷേധ ധർണയിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. 

'പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ക്രൂരത', മുഖ്യമന്ത്രിക്ക് ധിക്കാരമെന്ന് ചെന്നിത്തല

സർക്കാരിന്‍റെ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നതിന്‍റെ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന വ്യവസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ നിലപാടിനെതിരെ ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഈ ചെലവ് ഏറ്റെടുക്കാൻ പ്രതിപക്ഷം തയാറാണെന്നും യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ കൊച്ചിയില്‍ പറഞ്ഞു.