കാസർകോട്: മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിപ്പിനായി  പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി.  ചന്ദേര പൊലീസാണ് എംഎൽക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. 

മൂന്ന് പേരിൽ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി വാങ്ങിയെന്നാണ് കേസ്.  ഇതിൽ ചെറുവത്തൂർ സ്വദേശിയിൽ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ് ഐ ആറിൽ പറയുന്നു'. 2019 മാർച്ചിൽ നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി. നഷ്ടത്തിലായതിനെ തുടർന്ന്  ഫാഷൻ ഗോൾഡ് ജ്വല്ലറി ഷോറൂമുകൾ  നേരത്തെ അടച്ചു പൂട്ടിയിരുന്നു.
 

Read Also: 'കള്ളം പറയുന്ന സ്വഭാവം'; പാലത്തായി കേസിൽ ഇരയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്...