വീഡിയോയിലെ ഓട്ടോയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിലെടുത്തു.

തിരുവനന്തപുരം : പൊങ്കാല കല്ല് മോഷ്ടിച്ചതായുള്ള വ്യാജ പ്രചരണത്തിൽ മേയറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ലൈഫ് മിഷൻ പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകൾ സ്വകാര്യ വ്യക്തികൾ കടത്തിയെന്നായിരുന്നു വീഡിയോ. ഈ വീഡിയോ സന്ദേശം വ്യാജമെന്ന് പൊലിസ് വ്യക്തമാക്കി. വീഡിയോയിലെ ഓട്ടോയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിലെടുത്തു. പൊങ്കാലയ്ക്കായി ഒരു കോൺട്രാക്ടർ റസിഡൻസ് അസോസിയേഷന് ഇഷ്ടിക നൽകിയിരുന്നു. ഇത് തിരിച്ചു കൊണ്ട് ഇറക്കുന്നതിനിടെയിലാണ് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : എം കെ രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്; പരസ്യപ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് സുധാകരൻ