Asianet News MalayalamAsianet News Malayalam

ആറ്റിങ്ങലില്‍ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; പ്രതി പിടിയില്‍

അജീഷിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ ഭാര്യ ലക്ഷ്മിയെ പൊലീസ് ഇന്നലെ സംഭവസ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
 

police caught accused who stabbed man in Attingal
Author
Trivandrum, First Published May 31, 2021, 10:05 PM IST

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിയ കേസിലെ പ്രതി അജീഷ്, വെഞ്ഞാറമൂട് പൊലീസ് പിടിയിലായി. അജീഷിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ ഭാര്യ ലക്ഷ്മിയെ പൊലീസ് ഇന്നലെ സംഭവസ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കുത്തേറ്റ നിധീഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ലക്ഷ്മിയും നിധിഷും നേരത്തേ സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന്റെ പേരിൽ ലക്ഷ്മിക്കും ഭർത്താവിനുമിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും, ഇതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios