തൃശ്ശൂര്‍: തൃശ്ശൂരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ വി പി രാജേഷിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി കാട്ടൂർ സ്വദേശി വിജയരാഘവൻ പിടിയില്‍. വായ്പ നൽകാത്തതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു. രാവിലെ 9 മണിയോടെ ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ്  രാജേഷിന് നേരെ ആക്രമണം നടന്നത്.

കറുത്ത ആക്റ്റീവ സ്കൂട്ടറിൽ എത്തിയ വിജയരാഘവന്‍ ഇരുമ്പ് വടി കൊണ്ട് ബാങ്ക് മാനേജരുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ഇയാൾ വന്ന സ്കൂട്ടറിൽ തന്നെ രക്ഷപ്പെട്ടു. നാട്ടുകാരും സഹ പ്രവർത്തകരും ചേർന്നാണ് തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.