കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയിൽ അമ്മയേയും അനിയനേയും കൊലചെയ്‍ത യുവാവ് പിടിയിൽ. മുതുകാട് കുളത്തൂർ ആദിവാസി കോളനിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ സുനിയെന്ന അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് സുനിയുടെ അമ്മ  റീന മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ റീനയുടെ മൃതദേഹം സംസ്‍കരിച്ചിരുന്നു. എന്നാല്‍ റീനയുടെ മരണത്തില്‍ മകന് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ മകന്‍ കൊന്നതാണെന്ന് വ്യക്തമായി. ഏഴ് മാസം മുമ്പ് സമാനമായ രീതിയില്‍ സുനിയുടെ അനുജനും മരിച്ചിരുന്നു. ഇത് ആത്മഹത്യയെന്ന  അനുമാനത്തിൽ പൊലീസ് നേരത്തെ അന്വേഷണം മതിയാക്കിയിരുന്നു. എന്നാല്‍ അനുജനയെും സുനി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. അനുജനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം നാട്ടുകാരെ മരണവിവരം അറിയിക്കുകയായിരുന്നു. മദ്യത്തിന് അടിമയാണ് സുനിയെന്ന് പൊലീസ് പറഞ്ഞു.