പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള  റോഡിലായിരുന്നു ഓണാഘോഷം.

തൃശൂര്‍: നടുറോഡിൽ പൊലീസിന്റെ ഓണാഘോഷം. തൃശൂർ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ഓണാഘോഷത്തിന്‍റെ ഭാഗമായി റോഡിൽ കസേരകളിയും വടംവലിയും നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോഡിലായിരുന്നു ഓണാഘോഷം. നടുറോഡിലെ പൊലീസിന്‍റെ ഓണാഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചു. സ്‌റ്റേഷന് മുന്നിലൂടെ പോകുന്ന നാട്ടിൻപുറത്തെ റോഡാണ്. പരിപാടി നടക്കുമ്പോൾ വാഹനങ്ങൾ പോയിരുന്നില്ല. ഗുരുവായൂർ - പൊന്നാനി സംസ്ഥാനപാതയ്ക്ക് സമാന്തര പാതയാണിത്. 

നടുറോഡിലിറങ്ങി വിദ്യാര്‍ഥികളുടെ ഓണാഘോഷം, പൊലീസ് ലാത്തി വീശി; 50 പേര്‍ക്കെതിരെ കേസ്

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡി ല്‍കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഓപ്പൺ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തായത്.