ഇന്നലെ അറസ്റ്റിലായ പ്രതികളുടെ പേരിൽ പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. മുഖ്യപ്രതി സെൽവൻ അടക്കം ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി: കൊച്ചി മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുടെ മേൽ അന്വേഷണസംഘം മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഇന്നലെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ തന്നെ മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് എങ്ങനെ പറയാനാകും എന്ന് ചോദിച്ചിരുന്നു. സംഭവത്തിൽ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും മനുഷ്യക്കടത്ത് വകുപ്പ് കേസിൽ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ കോടതിയിൽ മനുഷ്യക്കടത്ത് വകുപ്പ് ചുമത്താമെന്ന് കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ അറസ്റ്റിലായ പ്രതികളുടെ പേരിലാണ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത്. മുഖ്യപ്രതി സെൽവൻ അടക്കം ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സെൽവനെ കൂടാതെ സ്റ്റീഫൻ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തേ അറസ്റ്റിലായ മൂന്ന് പ്രതികളുടെ പേരിലും ഈ വകുപ്പ് ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. ഇന്ന് കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം നൽകിയേക്കും. ഇതുവരെ ഒൻപത് പേരാണ് കേസിൽ അറസ്റ്റിലായത്.