ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലം: കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ട മുഹമ്മദ് ബിലാലും ശിവരാജും ഇന്നലെ രാവിലെ ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ ഇരുവരും വഴക്കിട്ട് പിരിഞ്ഞു. രാത്രി ബിലാലും സുഹൃത്തുക്കളും മദ്യപിക്കുകയായിരുന്ന സ്ഥലത്തേക്ക് ശിവരാജ് എത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവസ്ഥലത്തുവെച്ചു തന്നെ ബിലാൽ കൊല്ലപ്പെട്ടു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.















