സന്തോഷിൻെറ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. പേരൂർക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സന്തോഷുമായി പൊലീസ് തെളിവെടുത്തു. സ്ത്രീയെ ആക്രമിക്കുന്നതിന് മുമ്പ് നഗരത്തിൽ കറങ്ങി നടന്ന വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. മന്ത്രി റോഷി അഗസ്റ്റിൻെറ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം നന്തൻകോട് നിർത്തിയ ശേഷമാണ് സന്തോഷ് കുറവൻകോണത്തേക്ക് നടന്നത്. കുറവൻകോണത്ത് വീട്ടിൽ കയറി അതിക്രമം നടത്തിയ ശേഷം തിരിച്ച് നന്തൻകോടെത്തി. ഇവിടെ നിന്നും സർക്കാർ ഇന്നോവ കാറെടുത്ത് വെള്ളയമ്പലം ചുറ്റി മ്യൂസിയം സ്റ്റേഷന് മുന്നിലൂടെ എൽഎംഎസ് കോമ്പൗണ്ടിന് മുന്നിലെത്തി.
കാറിൽ നിന്നുമിറങ്ങിയപ്പോള്‍ എതിരെ നടന്നുവന്ന സ്ത്രീയെ കണ്ടു. സ്ത്രീയെ ആക്രമിച്ച ശേഷം മ്യൂസിയത്തെ മതിൽ ചാടി കടന്ന് അകത്തു കയറിയത് സന്തോഷ് തന്നെ വിവരിച്ചു. പിന്നാലെയോടിയ സ്ത്രീ സെക്യൂരിറ്റിയെ വിളിച്ചപ്പോള്‍ ഒളിച്ചിരുന്ന സ്ഥലവും പ്രതി കാണിച്ചുകൊടുത്തു. വീണ്ടും മതിൽ ചാടി പുറത്തു കടന്ന സന്തോഷ് കാറെടുത്ത് മലയിൻകീഴിലെ വീട്ടിലേക്ക് പോയി. സന്തോഷിൻെറ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. പേരൂർക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
