പൊലീസ് അതിക്രമങ്ങൾ കൂടി വരുന്നത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെ ആണ് കംപ്ലെയ്‍ന്‍റ് അതോറിറ്റി കാര്യക്ഷമമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 

കൊച്ചി: പൊലീസ് കംപ്ലെയ്‍ന്‍റ് അതോറിറ്റിയുടെ പ്രവർത്തനം പല ജില്ലകളിലും കാര്യക്ഷമം അല്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി എന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. പൊലീസ് അതിക്രമങ്ങൾ കൂടി വരുന്നത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

എന്ത് കൊണ്ടാണ് നിയമനങ്ങൾ നടക്കാത്തതെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. പോലീസ് ആക്ടിലെ ലെ 110ആം വകുപ്പ് റദ്ദാക്കാൻ കോടതിക്കു അധികാരം ഉണ്ടോ എന്നുള്ള കാര്യം പരിശോധിക്കാൻ ഹർജിക്കാരന് കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും