യാത്ര പോകാനൊരുങ്ങിയ നിലയിലായിരുന്നു ഇവരുടെ വസ്ത്രധാരണം. മുറിക്ക് പുറത്ത് കണ്ട ബാഗുകളും ഇവര്‍ യാത്രയ്ക്കൊരുങ്ങി നില്‍ക്കവെയാണ് മരണമുണ്ടായതെന്ന് വ്യക്തമാക്കുന്നു

ആലപ്പുഴ: നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം തന്നെയെന്ന് പൊലീസ്. കഴുത്തില്‍ ഷോള്‍ മുറുക്കിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു. 

അസം സ്വദേശിയായ ഹസീന (50 )ആണ് മരിച്ചത്. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. മുറിക്ക് പുറത്തായാണ് ഇവരുടെ മൃതദേഹം കണ്ടത്.

പല തവണ ഫോണില്‍ വിളിച്ചിട്ടും കാണാതിരുന്നതോടെ റിസോര്‍ട്ട് ഉടമ തന്നെയാണ് പോയി നോക്കിയത്. അപ്പോഴാണ് ഇവരുടെ മൃതദേഹം കണ്ടത്. യാത്ര പോകാനൊരുങ്ങിയ നിലയിലായിരുന്നു ഇവരുടെ വസ്ത്രധാരണം. മുറിക്ക് പുറത്ത് കണ്ട ബാഗുകളും ഇവര്‍ യാത്രയ്ക്കൊരുങ്ങി നില്‍ക്കവെയാണ് മരണമുണ്ടായതെന്ന് വ്യക്തമാക്കുന്നു. 

മുമ്പൊരിക്കല്‍ ഭര്‍ത്താവ് കാണാൻ വന്നിട്ടുണ്ട് എന്നതല്ലാതെ ഹസീനയെ കാണാൻ റിസോര്‍ട്ടില്‍ ആരും വരാറില്ലെന്നാണ് റിസോര്‍ട്ട് ഉടമയും മകളും പറയുന്നത്. അതിനാല്‍ തന്നെ സംഭവത്തിലെ ദുരൂഹതയും ഏറെയാണ്.

Also Read:- ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo