എറണാകുളം: അങ്കമാലിയിൽ വീട്ട് ജോലിക്കാരിയായ വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവത്തിലെ വാഹനം  കണ്ടെത്താനായില്ല. ദേശീയ പാതയിൽ ബുധനാഴ്ച് രാത്രിയായിരുന്നു സംഭവം. മൂക്കന്നൂർ സ്വദേശിയായ അമ്മിണിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീട്ട് ജോലി കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴായിരുന്നു അപകടം.  

പിന്നാലെ എത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വൃദ്ധയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ബൈക്ക് യാത്രികൻ മുങ്ങി. ഗുരുതരമായി പരിക്കേറ്റ അമ്മിണി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ബൈക്ക് ഓടിച്ചയാളെ ഉടൻ കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.