Asianet News MalayalamAsianet News Malayalam

ഓൺലൈൻ‌ ട്രേഡിം​ഗ്; നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി; മോചിപ്പിച്ച് പൊലീസ്, 5 പേർ അറസ്റ്റിൽ

യുവാവിനെ തടവിൽ പാർപ്പിച്ച് വിലപേശി  നഷ്ടപ്പെട്ട പണം  മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി. 

police freed young man who was held hostage by the traders to recover the money lost in online trading sts
Author
First Published Mar 29, 2024, 1:49 PM IST

മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി. എടവണ്ണ ഐന്തൂർ സ്വദേശികളായ അജ്മൽ, ഷറഫുദ്ധീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി പി ഷറഫുദ്ധീൻ, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്.

ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. വണ്ടൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ തടവിൽ കഴിഞ്ഞ യുവാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ തടവിൽ പാർപ്പിച്ച് വിലപേശി  നഷ്ടപ്പെട്ട പണം  മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios