Asianet News MalayalamAsianet News Malayalam

എഎസ്ഐയുടെ കൊലപാതകം; പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചയിൽ നിന്നും കത്തി തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്. 
 

police may collect evidence on asi murder accused
Author
Trivandrum, First Published Jan 25, 2020, 6:49 AM IST

തിരുവനന്തപുരം: കളിയിക്കാവിളിയിൽ തമിഴ്‍നാട് പൊലീസിലെ എഎസ്ഐ വില്‍സനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ചെക്ക് പോസ്റ്റ് ഓഫീസിനുള്ളിൽ വച്ച് കുത്തിയും വെടിവച്ചുമാണ് തൗഫീക്ക്, അബ്ദുൾ ഷെമീം എന്നിവ‍ർ ചേർന്ന് വിൽസനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചയിൽ നിന്നും കത്തി തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്. 

പ്രതികള്‍ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും ക്യൂബ്രാഞ്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. നെയ്യാറ്റിൻകരയിലെ ആരാധനാലയത്തിലെ വീട്ടിൽ നിന്നാണ് ഈ ബാഗ് പൊലീസ് കണ്ടെത്തിയത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്.  കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു.  പുതിയ തീവ്രവാദ സംഘടനയുടെ സാനിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. 

Read More: കളിയിക്കാവിള കൊലപാതകം; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തു...

 

Follow Us:
Download App:
  • android
  • ios