തിരുവനന്തപുരം: ഫയർഫോഴ്സിലും പൊലീസ് മോഡൽ ശിക്ഷണ നടപടി. ഫയർഫോഴ്സ് മേധാവി ബി സന്ധ്യ ഫയർഫോഴ്സ് ഓഫീസുകളിൽ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് നിന്നും എട്ട് പേരെയാണ് കഠിന പരിശീലനത്തിന് അയച്ചത്.

തീയണക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൽ മണൽ കണ്ടെത്തിയതുകൊണ്ടാണ് എട്ട് ഉദ്യോഗസ്ഥരെ പരിശീലനത്തിനായി അയച്ചത്. സ്ത്രീയോട് മോശമായി പെരുമാറിയതിന് കൊല്ലത്തെ ഒരു ഉദ്യോഗസ്ഥനെതിരെയും ശിക്ഷണ നടപടി സ്വീകരിച്ചു. തൃശൂർ അക്കാദമിയിൽ കഠിനപരിശീലനത്തിനായാണ് അയച്ചത്. ഫയർ‍ഫോഴ്സിൽ ആദ്യമായാണ് ഇത്തരം നടപടിവരുന്നത്.