ക്കഴിഞ്ഞ ഞായറാഴ്ച മാഹീനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇതെ എസ്ഐ പിഴ ഈടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് എസ്ഐയെ മർദ്ദിച്ചതിന് പിന്നിൽ.

പത്തനംതിട്ട: കോന്നിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിനെയാണ് ഹോട്ടലിനുള്ളിൽ വച്ച് ആക്രമിച്ചത്. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്നലെ രാത്രി എട്ട് മണിയോടെ കോന്നി എലിയിറക്കലിലാണ് സംഭവം. നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണ് സബ് ഇസ്പെക്ട സജു എബ്രഹാം. ഹോട്ടലിന് മുന്നില് റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യംചെയ്തപ്പോഴാണ് മഹീന് എസ്ഐയെ മര്ദ്ദിച്ചത്. വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട എസ്ഐയോട് മാഹീൻ തട്ടിക്കയറി. ആദ്യ ഘട്ടത്തിൽ തർക്കത്തിന് ശേഷം ഹോട്ടലിന് പുറത്തേക്ക് പോയ പ്രതി പിന്നീട് വീണ്ടും ഹോട്ടലിന് ഉള്ളിൽ കയറി പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. 

സംഭവം നടക്കുമ്പോൾ പ്രതി മാഹീൻ മദ്യ ലഹരിയിലായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മാഹീനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇതെ എസ്ഐ പിഴ ഈടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് എസ്ഐയെ മർദ്ദിച്ചതിന് പിന്നിൽ.. എസ്ഐയെ മർദ്ദിച്ചതിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഇന്ന് രാവീലെയാണ് മാഹിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

വീട്ടിനകത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് വിൽപ്പന ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധവയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്സനാണ് കഞ്ചാവ് ചെടി വളർത്തിയതിന് അറസ്റ്റിലായത്. വീട്ടിലെ സ്വീകരണ മുറിയിൽ രണ്ട് ചെടിചട്ടികളിലായാണ് ജെയ്സൺ ക‍ഞ്ചാവ് ചെടി നട്ട് വളർത്തിയിരുന്നത്. ചെടിയ്ക്ക് സൂര്യ പ്രകാശം ലഭിക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വച്ച് പരിചരിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. 63 ഉം 46ഉം സെന്‍റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്.

പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പിടിച്ചെടുത്തു. എറണാകുളം ഏലൂർ സ്വദേശിയായ പ്രതി കഴിഞ്ഞ 8 വർഷമായി വലന്പൂരിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരെ നാട്ടുകാ‍ർ നിരന്തരം നൽകിയ പരാതികൾക്കൊടുവിലായിരുന്നു പൊലീസ് പരിശോധന. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.