വയനാട്: അമ്പലവയൽ കാരപ്പുഴ ഡാമിന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അമ്പലവയൽ കാരച്ചാൽ സ്വദേശിയും വയനാട് എ.ആർ.ക്യാമ്പ് ഉദ്യോഗസ്ഥനായിരുന്ന ബി. ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്യസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.