തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ എ.എസ്.ഐ, സിപിഒ എന്നിവർക്ക് പരിക്ക്.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം കാരക്കോണത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം ആക്രമിച്ചു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. 

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറട പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. അക്രമസംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കേറ്റുന്നതിനിടെ ഇവർക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകർത്ത അക്രമികൾ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. 

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും അക്രമിസംഘത്തിൽ ഉൾപ്പെട്ട പതിനൊന്ന് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. 

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ത്രില്ലര്‍; 'ഐഡി' തുടങ്ങി

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐഡി. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. എസ്സാ എന്റർടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ്‌ കുട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ദി ഫേക്ക്' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ദിവ്യ പിള്ളയാണ് നായിക. ത്രിലർ സ്വഭാവത്തിലുള്ള ചിത്രമാണിത്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ഷാലു റഹീം, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിനു സിജോ, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ALSO READ : ആ​ഗോള ഓപണിം​ഗില്‍ 'വിക്ര'ത്തെയും മറികടന്ന് 'ബ്രഹ്‍മാസ്ത്ര'; ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നാലാമത്

മൂന്ന് ചിത്രങ്ങളാണ് ധ്യാന്‍ ശ്രീനിവാസന്‍റേതായി ഈ വര്‍ഷം പുറത്തെത്തിയത്. സത്യം മാത്രമേ ബോധിപ്പിക്കൂ, ഉടല്‍, പ്രകാശന്‍ പറക്കട്ടെ എന്നിവയാണ് അവ. ഇതില്‍ പ്രകാശന്‍ പറക്കട്ടെയുടെ രചനയും ധ്യാനിന്‍റേത് ആയിരുന്നു.