ആലുവ: ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ ആയ ബാബുവിനെയാണ് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കടുത്ത ജോലി സമ്മർദ്ദത്തിലാണ് താനെന്ന് ഇയാൾ പറ‍ഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കൽ ലീവിൽ ആയിരുന്നു ബാബു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.