ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാൽ കമ്പനി ഇന്ധന  വിതരണം നിർത്തിയിരുന്നു. ഇതോടെ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിലച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാൽ കമ്പനി ഇന്ധന വിതരണം നിർത്തിയിരുന്നു. ഇതോടെ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിലച്ചു. ബദൽ മാർഗം കണ്ടെത്തണമെന്ന് ഡിജിപിയുടെ ഉത്തരവിറക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് പമ്പ് അടച്ചതോടെ ബദൽ മാർഗത്തിന് സ്വകാര്യ പമ്പുകളെ ആശ്രയിക്കണ്ടി വരും. ഇന്ധനം നിറയ്ക്കാൻ എസ്എച്ച്ഒ മാർക് യൂണിറ്റ് മേധാവികളും പണം നൽകിയില്ല. സ്വകാര്യ വ്യക്തികളെ ആശ്രയിച്ചും സ്പോൺഷിപ്പിലൂടെയും പണം കണ്ടെത്തേണ്ടി വരും. എല്ലാ യൂണിറ്റുകളിലും പ്രതിസന്ധിയുണ്ടാകും. അഴിമതിക്ക് ഇടയാക്കുന്ന ഉത്തരവാണ് ഇതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.