കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി സെന്റ് തോമസ്, മുടവൂർ സെൻറ് ജോർജ് എന്നീ പള്ളികളിൽ ഓർത്തഡോക്സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓർത്തഡോക്സ് പക്ഷം സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. 

രണ്ട് പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും നിയമാനുസൃത വികാരിമാർക്കാണ് പള്ളിയുടെ ഭരണത്തിന് അവകാശമെന്നും പള്ളി കേസുകൾ പരിഗണിക്കുന്ന ജില്ലാ കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഓർത്തോഡോക്സ് പക്ഷം പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.