അന്വേഷണ സംഘത്തലവന്‍ അസി. കമ്മീഷണര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് റെസിഡന്‍റ് എഡിറ്റര്‍ ഷാജഹാന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണ സംഘത്തലവന്‍ അസി. കമ്മീഷണര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. രാസലഹരിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്താപരമ്പരയുടെ ചിത്രീകരണം സംബന്ധിച്ച് അന്‍വര്‍ നല്‍കിയ പരാതിയില്‍ വെളളയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസ് എടുത്തിരുന്നു. ഈ കേസില്‍ ഷാജഹാന്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.