കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ജീവനക്കാരുടെ അനാസ്ഥയുമായി ബന്ധപ്പെട്ട പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മൊഴിയെടുക്കൽ തുടരുന്നു.  

.ചികിത്സ പിഴവ് കാരണം ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചുവെന്ന ആരോപണത്തിൽ ബന്ധുക്കളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും,ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെയും മൊഴിയും രേഖപ്പെടുത്തി. 

നഴ്സിങ് ഓഫീസറുടെയും പലചികിത്സ വീഴ്ചകൾക്കും സാക്ഷിയായിരുന്നുവെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മയുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യസ സെപ്ഷ്യല്‍ ഓഫീസര്‍ ഹരികുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളജിലെത്തി മൊഴിയെടുക്കുന്നത്.